Latest NewsCricketNewsSports

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട ; ധോണിയ്ക്കും റെയ്‌നയ്ക്കും ആശംസയറിയിച്ച് സുരേഷ് ഗോപി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കും സുരേഷ് റെയ്‌നയ്ക്കും ആശംസകളുമായി നടനും എംപിയുമായ സുരേഷ് ഗോപി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ശനിയാഴ്ച വൈകുന്നേരം അപ്രതീക്ഷിതമായാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നിങ്ങളുടെ വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകളും ആശംസകളും! എല്ലാ ഓര്‍മ്മകള്‍ക്കും തീര്‍ച്ചയായും ട്രോഫികള്‍ക്കും വളരെ നന്ദി സിരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/ActorSureshGopi/posts/1809865629156046

ധോണിയുടെ തിരിച്ചു വരവ് കാത്തിരുന്ന ആരാധകര്‍ക്ക് വന്‍ തിരിച്ചടി നല്‍കിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 19.29 (07.29) മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2019 ലെ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം 39കാരനായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.

മഹിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് താനും വിരമിക്കുന്നതായി റെയ്‌ന ആരാധകരെ അറിയിച്ചത്. മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് കാത്തു നില്‍ക്കാതെയാണ് താരം പാഡഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button