Latest NewsIndiaNews

ധീ​ര​നും ശ​ക്ത​നു​മാ​യ യോ​ദ്ധാ​വി​നെ മാ​ത്ര​മേ അ​തി​ര്‍​ത്തി​യി​ലേ​ക്ക് അയക്കൂ: പ്രതിപക്ഷത്തിന് മറുപടിയുമായി സച്ചിൻ പൈലറ്റ്

ജ​യ്പു​ര്‍: നി​യ​മ​സ​ഭ​യി​ല്‍ ത​ന്‍റെ ഇ​രി​പ്പി​ടം മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ പ​രി​ഹാ​സ​ങ്ങ​ള്‍​ക്ക് മറുപടി നൽകി കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ​സ്ഥാ​ന്‍ മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സ​ച്ചി​ന്‍ പൈ​ല​റ്റ്. ധീ​ര​നും ശ​ക്ത​നു​മാ​യ യോ​ദ്ധാ​വി​നെ മാ​ത്ര​മേ അ​തി​ര്‍​ത്തി​യി​ലേ​ക്ക് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സ​ഭ​യി​ല്‍ വ​ന്ന​പ്പോ​ള്‍ എ​ന്‍റെ ഇ​രി​പ്പി​ടം മാ​റ്റി​യ​താ​യി ക​ണ്ടു. ഞാ​ന്‍ ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചിൽ ഇ​രി​ക്കു​മ്പോ​ള്‍ സു​ര​ക്ഷി​ത​നാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടു​ത്താ​ണ്. അ​തി​ര്‍​ത്തി​യി​ലേ​ക്കാ​ണ് എ​ന്നെ അ​യ​ച്ച​തെ​ന്നു മ​ന​സി​ലാ​യി. ധീ​ര​നും ശ​ക്ത​നു​മാ​യ യോ​ദ്ധാ​വി​നെ മാ​ത്ര​മേ അ​തി​ര്‍​ത്തി​യി​ലേ​ക്ക് അ​യ​ക്കു​ക​യു​ള്ളൂവെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

Read also:എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​നൊ​പ്പ​മാ​യി​രു​ന്നു പൈ​ല​റ്റി​ന്‍റെ ഇ​രി​പ്പി​ടം. ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ പൈ​ല​റ്റി​നു പ്ര​തി​പ​ക്ഷ ബെ​ഞ്ചു​ക​ള്‍​ക്കു സ​മീ​പ​മാ​ണ് ഇ​രി​പ്പി​ടം ന​ല്‍​കി​യ​ത്. ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ സ​ഭ​യി​ല്‍ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാണ് സച്ചിൻ പൈലറ്റ് പ്രതികരണവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button