Latest NewsIndiaNews

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് ആരോഗ്യനില മോശമായത്. ശ്വസന സഹായത്തോടെ (ലൈഫ് സപ്പോര്‍ട്ട്)യാണ് കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫേസ്ബുക്ക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയായിരുന്നു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിന് പിന്നാലെ സ്ഥിതി മോശമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button