COVID 19Latest NewsNewsIndia

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല, സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാൻ സാധ്യത

ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ലെന്നു റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ ചേർന്ന യോഗത്തിൽ നിലവിലെ സാഹചര്യം അനുകൂലമല്ലെന്നു വിലയിരുത്തൽ നടത്തി. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : ഓണ്‍ലൈൻ പഠനത്തിനയി സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കാനൊരുങ്ങി പഞ്ചാബ്‌

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 22ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചപ്പോൾ ആകെ മരണസംഖ്യ 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button