Latest NewsIndiaNews

കുട്ടികളില്ല, 1671 സ്കൂളുകള്‍ അടച്ചുപൂട്ടി : വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിൽ

വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്‌സർലന്റും സന്ദർശിച്ചിരുന്നു.

ഡെറാഡൂണ്‍: പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ ഉത്തരാഖണ്ഡില്‍ അടച്ചു പൂട്ടിയത് 1671 സ്കൂളുകൾ. അടച്ചുപൂട്ടി. സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസില്‍ നിന്നുള്ള കണക്കുകളനുസരിച്ച്‌ 3,573 സ്കൂളുകളില്‍ പത്തില്‍ താഴെ വിദ്യാർത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്.

read also: അവർ ബി.ജെ.പിയെ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് തള്ളും: ഉദയനിധി സ്റ്റാലിൻ

102 സ്കൂളുകളില്‍ ഒരു വിദ്യാർഥി മാത്രമാണ് പഠിക്കുന്നത്. പൗരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയത്. 315 സ്കൂളുകളാണ് പ്രവർത്തനം നിർത്തിയത്. ഉദ്ദംസിങ് നഗർ ജില്ലയിൽ 21 സ്‌കൂളുകൾക്കാണ് പൂട്ട് വീണത്. ഏറ്റവും കുറവ് സ്കൂളുകള്‍ അടച്ച്‌ പൂട്ടിയത്. 21 സ്കൂളുകള്‍ക്കാണ് ഇവിടെ താഴിട്ടത്.

അതേസമയം, സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഫിൻലൻഡ് മാതൃക സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഉത്തരാഖണ്ഡ്  വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്‌സർലന്റും സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button