Latest NewsNewsIndia

ഓണ്‍ലൈൻ പഠനത്തിനയി സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കാനൊരുങ്ങി പഞ്ചാബ്‌

ചണ്ഡിഗഢ് : കൊവിഡ് വ്യാപനം കാരണം രാജ്യമൊട്ടാകെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് വിദ്യാര്‍ഥികളുടെ പഠനം. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍.

സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയുള്ള പഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനതയ്ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുന്നതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്ന 26 വിവിധ ഭാഗങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്. ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാനാണിതെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി. എല്ലാ പട്ടണങ്ങളിലേയും 15 വിദ്യാര്‍ഥികളെ മാത്രം പരിപാടിയില്‍ പങ്കെടുപ്പിക്കും. ഇതു സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു. നവംബറോടെ സംസ്ഥാനത്തെ 1.78 ലക്ഷത്തോളം വരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ 50,000 ത്തോളം പേര്‍ക്ക് ബുധനാഴ്ച ഫോണുകള്‍ വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button