ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്പനി നഷ്ടപരിഹാരമായി നൽകേണ്ടിവരുന്നത് 1.19 കോടി രൂപ വീതം. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഈ വിജ്ഞാപനം പ്രകാരം രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് 1,13,100 സ്‌പെഷല്‍ ഡ്രോയിങ് റൈറ്റ്‌സോ (എസ്ഡിആര്‍) 1.19 കോടി രൂപയോ ആണ് നഷ്ടപരിഹാരം. അതേസമയം ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം 20 ലക്ഷം രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിനുള്ളില്‍ വച്ച് സ്വാഭാവിക മരണം സംഭവിച്ചാല്‍ ഇരുവിഭാഗത്തിലെ യാത്രക്കാര്‍ക്കും കമ്പനി നഷ്ടപരിഹാരം നൽകേണ്ടിവരില്ല.
കരിപ്പൂര്‍ വിമാന അപകടത്തില്‍ പെട്ടവര്‍ക്കുള്ള പൂര്‍ണ നഷ്ടപരിഹാരത്തെക്കുറിച്ച് എയര്‍ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തില്‍ മരിച്ച 12 വയസിനു മുകളിലുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും 12 വയസിനു താഴെയുള്ളവര്‍ക്ക് 5 ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷവുമാണ് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.
Post Your Comments