കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ : രക്ഷാപ്രവർത്തനം നടത്തിയ 10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പ് മേഖലയിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടി മേഖലയിൽ നിന്നുള്ള 4 പേർക്കുമാണ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനത്തിനു ശേഷം ഇവർ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. വിമാന അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം, പാലക്കാട് ജില്ല പോലീസ് മേധാവി ജി ശിവവിക്രം അടക്കമുള്ളവർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തെത്തിയ കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments