സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് മാത്രം 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം തവണ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ 2,000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റൈന് ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21625 പരിശോധനകള്‍ നടത്തി. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments