കഴിഞ്ഞ ദിവസം മുതല്‍ മാധ്യമപ്രവര്‍ത്തകരും സിപിഎമ്മും തമ്മില്‍ വാക്‌പോരാട്ടങ്ങളിലാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിയ്ക്കരുതെന്ന പ്രസ്സെക്രട്ടറിയുടെ പോസ്റ്റിനെതിരെ വളരെ രൂക്ഷമായ രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ഇതോടെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം സിപിഎം സൈബര്‍ പോരാളികളുടെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മലയാള മനോരമ വാര്‍ത്താ അവതാരക നിഷാ പുരുഷോത്തമന്‍ ഇതിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തി.
Read Also : മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഭരണാധികാരികള്‍ മാധ്യമങ്ങളോട് എന്ത് സമീപനം സ്വീകരിക്കുന്നുവോ ആ സമീപനം അണികളുടെ പ്രവൃത്തികളിലും പ്രകടമാകുമെന്ന് സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമന്‍. ഏകാധിപതികള്‍ എല്ലായിടത്തും ഇങ്ങനെയാണെന്നും കാലങ്ങളായി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന വ്യക്തിഅധിഷേപങ്ങളോട് പ്രതികരിച്ചുകൊണ്ട് മനോരമ ന്യൂസ് അവതാരക നിഷ പറഞ്ഞു.
ഭരണാധികാരികള്‍ മാധ്യമപ്രവര്‍ത്തകരോടെടുക്കുന്ന സമീപനമെന്താണോ അതുതന്നെയാകും അണികളും സ്വീകരിക്കുക. ഏകാധിപതികള്‍ എല്ലായിടത്തും അങ്ങനെത്തന്നെയാണ . സിപിഎം സൈബര്‍ പോരാളികള്‍ തനിക്കെതിരെ കാലങ്ങളായി അധിക്ഷേപം നടത്തിവരികയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നിഷ അറിയിച്ചു. ഇപ്പോള്‍ ചെയ്യുന്ന ജോലിയുമായി സധൈര്യം മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശമെന്ന് വ്യക്തമാക്കിക്കൊണ്ട് സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ഒരോ പാര്‍ട്ടിയും ആത്മപരിശോധന നടത്തണമെന്നും നിഷ സൂചിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സൈബര്‍ അതിക്രമത്തെ പിന്തുണച്ചതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറായതെന്നും നിഷ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് നിലപാടുകളേയും ഇതേ അളവില്‍ത്തന്നെ വിമര്‍ശിച്ചിരുന്നു. സിപിഎം, കോണ്‍ഗ്രസ് ബിജെപി മുതലായ എല്ലാ പാര്‍ട്ടികളെയും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ എല്ലാകാലത്തും എല്ലാ പാര്‍ട്ടികളോടും ചോദിക്കാറുമുണ്ട്. പിന്നെ സിപിഎം എന്തുകൊണ്ട് എന്നെ ലക്ഷ്യംവെച്ച് കാലങ്ങളായി ഹേറ്റ് ക്യാംപെയ്ന്‍ നടത്തിവരുന്നു എന്ന് മനസിലാകുന്നില്ല. ഇവിടുത്തെ ഏതൊരു പൗരനും, ഏതൊരു സ്ത്രീയ്ക്കും ലഭിക്കുന്ന നിയമപരിരക്ഷ എനിക്കും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നിയമപരമായി നേരിടുക എന്നതിനപ്പുറം ഒന്നുതന്നെ പറയാനില്ല. ഈ നടത്തുന്ന സൈബര്‍ അതിക്രമത്തെക്കുറിച്ച് ഇവര്‍ ആത്മപരിശോധന നടത്തിനോക്കട്ടെ എന്നേ പറയാനുള്ളൂ. ഞാന്‍ എന്റെ ജോലികളുമായി മുന്നോട്ട് പോകുമെന്ന് തന്നെ നിഷ പറയുന്നു.
ഇടുക്കി ഡാം ഉള്‍പ്പെടെയുള്ള അഞ്ച് ഡാമുകള്‍ തകര്‍ന്നു എന്ന് തെറ്റായി വായിച്ചതിനെത്തുടര്‍ന്നാണ് നിഷ പുരുഷോത്തമനെതിരെ സോഷ്യല്‍ മീഡിയയില്‍ സിപിഎം സൈബര്‍ പോരാളികള്‍ വ്യക്തി അധിഷേപങ്ങളും ക്യാമ്പെനുകളും നടത്തിയത്. ദേശാഭിമാനി പത്രത്തിലെ ഒരു ജീവനക്കാരനും സൈബര്‍ അതിക്രമത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നുണ്ടെന്നും നാക്കുപിഴയേത്, വ്യാജവാര്‍ത്തയേത് എന്ന് കൃത്യമായി മനസിലാക്കുന്നവര്‍ പോലും ഇത് ചെയ്യുന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
Post Your Comments