തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വെച്ച് മകന്റെ ചികിത്സയ്ക്കായി ആര്‍.സി.സിയിലേക്ക് പോയ അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജി കണ്ണനെതിരെ സി.പി.എം പോരാളികളുടെ സൈബര്‍ ആക്രമണം. സഹതാപ വോട്ട് തട്ടാനുള്ള കണ്ണന്റെ ശ്രമമാണെന്നും കുഞ്ഞിനെ വെച്ച് വില പേശുന്നുവെന്നുമുള്ള തരത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് കണ്ണന് നേരെ സഖാക്കള്‍ അഴിച്ചു വിട്ടത്. എന്നാല്‍, ഇതിനെതിരേ നിഷ്പക്ഷരായ സാധാരണക്കാര്‍ സൈബര്‍ ഇടങ്ങളില്‍ കണ്ണന് പിന്തുണയുമായി എത്തി. അവരുടെ കമന്റുകളും മറുപടിയും താങ്ങാന്‍ കഴിയാതെ വന്നതോടെ സൈബര്‍ സഖാക്കളില്‍ ചിലര്‍ അക്കൗണ്ടും പൂട്ടി സ്ഥലം വിട്ടു.
സി.പി.എം നേതാവും അടൂര്‍ കടമ്പനാട് മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ എ.ആര്‍ അജീഷ്‌കുമാറാണ് എം.ജി.കണ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.
എ.ആര്‍. അജീഷ്‌കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം :
തട്ടിപ്പുകാരന്‍… രണ്ടു വര്‍ഷം മുന്‍പ് ചികിത്സ പൂര്‍ത്തിയായ സ്വന്തം മകനെയും എടുത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ രാഷ്ട്രീയ ഇലക്ഷന്‍ തട്ടിപ്പ്…സമ്മതിക്കണം…ആ തൊലിക്കട്ടി…ഇലക്ഷന് മുന്നേ ഇതാണ് ആശാന്റെ പരിപാടി എങ്കില്‍ ഇലക്ഷന്‍ കഴിഞ്ഞാലെന്തെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നു…മൂന്നു ദിവസം മുന്‍പ് കടമ്പനാട് ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ കെ.എസ് മണ്ണടിയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞത് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തത്തെപ്പറ്റിയാണ്. ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ അച്ഛന്റെ ജാതി പറഞ്ഞ് വോട്ടു പിടിക്കുവാന്‍ ഒരു കൂട്ടരെ ഇറക്കിയിരിക്കുന്നു… മറുഭാഗത്ത് അമ്മയുടെ ജാതി പറഞ്ഞ് വോട്ട് പിടിക്കാന്‍ മറ്റൊരു കൂട്ടരെ ഇറക്കിയിരിക്കുന്നു… അപ്പോള്‍ ഞാന്‍ അരുണിമനാട് ചോദിച്ചത് മറ്റ് ജാതിക്കാരുടെ വോട്ട് കണ്ണന് വേണ്ടേ എന്നാണ്…അതിന് മറുപടി അരുണ്‍ പറഞ്ഞത് അതുമല്ല ഇനിയുള്ള തന്ത്രം…അടുത്ത ദിവസം കണ്ണന്‍ മകനെയും കൊണ്ട് ആര്‍സിസിയില്‍ പോകുന്നതിന്റെ പടം എടുത്ത് വാര്‍ത്ത ഇടാന്‍ ചില മാദ്ധ്യമങ്ങള്‍ക്ക് അച്ചാരം കൊടുത്തിട്ടുണ്ട്… രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത വരും എന്നാണ്…അന്ന് തന്നെ ഇക്കാര്യം പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റിടണമെന്ന് മനസില്‍ ആലോചിച്ചെങ്കിലും ഒരു അച്ഛന്‍ മകന്റെ അസുഖം വിറ്റ്് ലാഭം കൊയ്യാന്‍ നില്‍ക്കില്ലെന്ന് തോന്നിയതിനാല്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ല. ഇന്ന് രാവിലെ മുതല്‍ ഊത്തതും മൂത്തതും ആയ കോണ്‍ഗ്രസുകാരുടെ ഫേസ് ബുക്കില്‍ ദാണ്ടെ കിടക്കുന്നു ആര്‍സിസിയുടെ മുന്നില്‍ കണ്ണന്‍ മോനെയും പിടിച്ചുള്ള ഫോട്ടോ…സ്വന്തം മകന്റെ ഫോട്ടോ വച്ച് കൊണ്ട് തട്ടിപ്പ് നടത്തുവാനുള്ള രാഷ്ട്രീയ കാപട്യം…എല്ലാ ജാതിക്കാരെയും ഒരു പോലെ കാണേണ്ടയാള്‍ ചില സമുദായക്കാരെ മാത്രം പ്രത്യേകമായി കാണുന്നു…ഇതാണ് കള്ളത്തരവും വഞ്ചനയും ജനങ്ങളെ വിഡ്ഢികള്‍ ആക്കാനുള്ള രാഷ്ട്രീയ നാടകവും…ഇത് അടൂരിലെ ജനങ്ങള്‍ തിരിച്ചറിയും…. എന്നായിരുന്നു പോസ്റ്റ്.
എന്നാല്‍ പോസ്റ്റിന് ചുവട്ടില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പൊങ്കാല തുടങ്ങിയതോടെ അജീഷ്‌കുമാര്‍ തന്റെ അക്കൗണ്ട് തന്നെ ക്ലോസ് ചെയ്തു. താന്‍ കുഞ്ഞുമായി പോകുന്ന വിവരം ആരെയും അറിയിച്ചിരുന്നില്ല എന്ന് കണ്ണന്‍ പറയുന്നു.
മാത്തൂര്‍ ഗവ. യുപി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കണ്ണന്റെ മകന്‍ ശിവകിരണി(9)ന് നാലു വര്‍ഷം മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അസുഖം ഏറെക്കുറെ ഭേദമായെങ്കിലും അവശതയും ക്ഷീണവുമുണ്ട്. മാസം തോറും ചെക്കപ്പും വേണ്ടി വരും. ഏപ്രില്‍ ഒന്നിനായിരുന്നു ചെക്കപ്പ് ഡേറ്റ്.
Post Your Comments