തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്നുള്ള ട്രോളുകളാണ് നിഷയ്ക്ക് നേരെയുള്ള സൈബര്‍ ആക്രണങ്ങളില്‍ കലാശിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘റോഡ് മുറിച്ചു കടന്ന മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനെ വാനിടിച്ച് തെറിപ്പിച്ച ശേഷം കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. നിഷ പുരുഷോത്തമന് ആദരാജ്ഞലികള്‍.’ എന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിമർശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
“റോഡ് മുറിച്ചു കടന്ന മാധ്യമ പ്രവർത്തക നിഷാ പുരുഷോത്തമനെ വാനിടിച്ച് തെറിപ്പിച്ച ശേഷം KSRTC ബസ് കയറി മരിച്ചു. നിഷ പുരുഷോത്തമന് ആദരാജ്ഞലികൾ.”
ഒരാൾ മരിച്ചാൽ പോലും അത് വിശ്വസിക്കുവാൻ ഇഷ്ടപ്പെടാത്ത, അതിൽ നൊമ്പരപ്പെടുന്ന മനുഷ്യരാണ് ഭൂരിപക്ഷവും. അല്ലെങ്കിൽ അത്തരക്കാരെയാണ് നാം മനുഷ്യർ എന്ന് വിളിക്കുന്നത് തന്നെ. ഒരു സിനിമയിലെയോ, കഥയിലെയോ പോലും മരണം മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ഒരുപാട് പേരുണ്ട്.
അത്തരം മനുഷ്യർക്കിടയിലാണ് ക്രൂരരായ കമ്മ്യൂണിസ്റ്റുകൾ എന്ന ജീവികൾ നമുക്കിടയിലുള്ളത്. ഈ നിമിഷവും ജീവനോടെയിരിക്കുന്ന ഒരു വനിതാ മാധ്യമ പ്രവർത്തക മരിച്ചുവെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്ന ഒരു അധമ ജീവിയെ കമ്മ്യൂണിസ്റ്റ് എന്നല്ലാതെ മറ്റെന്ത് വിളിക്കും? ആ ജീവി നടത്തുന്ന വിസർജ്യത്തെ നോക്കി ആർപ്പു വിളിക്കുന്നവരെ വിളിക്കുന്ന പേരാണ് സഖാക്കൾ.
വിയോജിപ്പുകളും വിമർശനങ്ങളുമാകാം, പക്ഷേ മനുഷ്യത്വമെന്നൊന്നു കൂടിയുണ്ട്… മനുഷ്യരല്ലാത്ത ഈ ജന്തുക്കൾക്കെന്ത് മനുഷ്യത്വം അല്ലേ!!
More power to you Nisha Purushothaman
Post Your Comments