തിരുവനന്തപുരം: വിവാഹിതയാകാതെ പ്രസവിച്ച തന്റെ കുഞ്ഞിനെ വേണം എന്ന ദൃഢനിശ്ചയത്തിലാണ് അനുപമ.എസ്.ചന്ദ്രന്‍ എന്ന അമ്മ. ഇതിനായി അവര്‍ നിയമപോരാട്ടത്തിലാണ് . തന്റെ കുഞ്ഞിനെ കണ്ടെത്താന്‍ മാതാപിതാക്കളെയും സ്വന്തം പ്രസ്ഥാനത്തേയും തള്ളിപ്പറഞ്ഞാണ് അനുപമയും അജിത്തും പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ അനുപമയുടെ ആരോപണങ്ങള്‍ കാര്യമായി എടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Read Also : അനുപമയുടെ കുഞ്ഞിനെ നിയമപ്രകാരമാണ് ദത്ത് നല്‍കിയത്, സംഭവത്തില്‍ പ്രതികരിച്ച് ഷിജു ഖാന്‍
എന്നാല്‍ അനുപമയ്ക്കും അജിത്തിനും എതിരെ സൈബര്‍ ആക്രമണവുമായി ഒരു വിഭാഗം സഖാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അവിഹിത ഗര്‍ഭം ഉണ്ടാക്കിയവനെ ഇടതുപക്ഷത്തെ താറടിക്കാന്‍ ചാനലുകളില്‍ കൊണ്ടിരുത്തി വീരപരിവേഷം കൊടുക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പരക്കെയുള്ള അഭിപ്രായം.
വിവാഹത്തിനു മുമ്പ് പ്രസവിച്ച അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ മാറ്റി എന്നായിരുന്നു ആദ്യം ചാനലുകളില്‍ വന്ന വാര്‍ത്ത. എന്നാല്‍ 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് അജിത് സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കി ഒപ്പം താമസിപ്പിച്ചതാണെന്നും തുടര്‍ന്ന് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നുമുള്ള അജിതിന്റെ ഭൂതകാലം ചാനലുകളില്‍ നിറഞ്ഞപ്പോള്‍ സൈബര്‍ സഖാക്കള്‍ വെറുതെയിരുന്നില്ല.
പിന്നെ അജിതിനെതിരെ കമന്റുകളുടെ ബഹളമായിരുന്നു.
‘നിലവില്‍ ഭാര്യയും മക്കളുമുള്ള ഒരുവനെ പ്രണയിച്ചു ഗര്‍ഭിണിയാകുന്നു, പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ശിശുഷേമ സമിതിക്ക് കൈമാറാന്‍ ഒപ്പിട്ടു നല്‍കുന്നു. എന്നിട്ട് കാമുകന്റെ ഭാര്യയെ സമീപിച്ചു അവരോടു ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നു. അവര്‍ ആദ്യം അതിന് തയ്യാറാകുന്നില്ല. ഒടുവില്‍ കാമുകന്‍ ഭാര്യയെ സമ്മര്‍ദ്ദം ചെലുത്തുന്നു, പീഡനം നേരിടുന്നു. ഗത്യന്തരമില്ലാതെ ആ സ്ത്രീ ഡിവോഴ്സ് നല്‍കുന്നു. അപ്പോഴാണ് യുവതിക്ക് കുഞ്ഞിനെക്കുറിച്ച് ബോധം ഉണ്ടാകുന്നത്. ഇനി കാമുകന്‍ മറ്റൊരു ഇരയെ തേടിപോകുമ്പോള്‍ ഈ കാമുകി കാമുകന്റെ സൗകര്യാര്‍ത്ഥം ഡിവോഴ്സ് നല്‍കി ഒഴിഞ്ഞു പോകും എന്ന് പ്രത്യാശിക്കാം. അന്ന് ഒരുപക്ഷെ ഇത് ആഘോഷമാക്കുന്ന മാദ്ധ്യമങ്ങളോ ഭാഗ്യലക്ഷ്മി കുക്കൂ മാരോ ഓടിവരാന്‍ ഉണ്ടാകില്ല’
സോഷ്യല്‍ മീഡിയയില്‍ അനുപമയ്ക്കും അജിത്തിനും എതിരെ പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ്:
‘ ആദ്യം ആഗ്രഹിച്ചു അനുപമയ്ക്ക് നീതി കിട്ടണം എന്ന്. അപ്പോള്‍ ആണ് അറിയുന്നത് ആ കുട്ടി വേറെ ഭാര്യയും കുട്ടിയുമുള്ള ആളിനെ പ്രണയിച്ചാണ് ഗര്‍ഭിണി ആയതെന്ന്. അപ്പോള്‍ പിന്നെ ആഗ്രഹിച്ചു ആ ഭാര്യക്കാണ് നീതി കിട്ടേണ്ടതെന്ന്. പിന്നീട് അറിഞ്ഞു ആ ഭാര്യ ഈ കാമുകനായ ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ ഭാര്യ ആയിരുന്നു… അവിടുന്ന് കുഞ്ഞിനേം അയാളേയും ഉപേക്ഷിച്ചു ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ കൂടെ ചാടിപ്പോയതാണെന്ന്. ഇപ്പോള്‍ ആഗ്രഹിക്കുന്നു ഇവര്‍ക്കാര്‍ക്കുമല്ല അനുപമയെ ഗര്‍ഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന്. ..ഹോ എന്റെ കൃഷ്ണ ചന്ദനമഴ സീരിയലില്‍ പോലും കാണില്ല ഇത്രേം ട്വിസ്റ്റ്….
Post Your Comments