NattuvarthaLatest NewsKeralaNews

ബൈക്ക് ആംബുലൻസ്; മുഖ്യന് കാര്യം മനസ്സിലായിട്ടും ശ്രീജിത്ത് പണിക്കർക്കെതിരെ മുറവിളി കൂട്ടി സൈബർ സഖാക്കൾ

അതേസമയം, ശ്രീജിത്തിന്റെ പോസ്റ്റിലെ 'ബൈക്ക് ആംബുലൻസ്' പരാമർശം ഉൾക്കൊണ്ട മുഖ്യമന്ത്രി, ബൈക്ക് ആംബുലൻസിന് പകരമല്ലെന്നും, ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

ആംബുലൻസിന് പകരം ബൈക്ക് ഉപയോഗിച്ചതിലെ പ്രായോഗികമായ തെറ്റിനെ പരിഹാസരൂപത്തിൽ ചൂണ്ടിക്കാണിച്ച രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ എന്നവകാശപ്പെടുന്ന ഇടത് പ്രൊഫൈലുകളുടെ ആക്രോശമാണ് സോഷ്യൽ മീഡിയയിൽ. കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടതിലെ അധികാരികളുടെ ഗുരുതര വീഴ്ച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു എന്നതിനാൽ ശ്രീജിത്ത് ‘റേപ്പ് ജോക്കി’നെ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് ഇടത് അനുകൂലികൾ.

ശ്രീജിത്ത് പണിക്കർ ചാനൽ ചർച്ചകളിൽ സർക്കാരിന്റെ തെറ്റായ നയത്തെയും, വീഴ്ച്ചകളെയും കൃത്യമായ നിലപാടോടെ വിമർശന വിധേയമാക്കിയിട്ടുണ്ട്. പലപ്പോഴും ശ്രീജിത്തിന്റെ വസ്‌തുനിഷ്‌ഠമായ ചോദ്യങ്ങൾക്ക് മുൻപിൽ ഇടത് പ്രതിനിധികൾക്കും സർക്കാർ അനുകൂലികൾക്കും ഉത്തരം മുട്ടാറുമുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ശ്രീജിത്ത് ഇടത് ബുദ്ധിജീവികളുടെ കപടമുഖം തുറന്നുകാട്ടുകയും വ്യാജ ബൗദ്ധികനിലവാരം വെളിവാക്കുകയും ചെയ്യാറുണ്ട്. ഇതിനെല്ലാം അസഭ്യമായ മറുപടികൾ കൊണ്ട് നേരിടാറാണ് ഇടത് പ്രൊഫൈലുകളുടെ പതിവ്.

ശ്രീജിത്തിനെതിരെ ഒരവസരം കാത്തിരിക്കുകയായിരുന്നു സൈബർ സഖാക്കൾ എന്നാണ് നിലവിലെ പ്രശ്നങ്ങളിൽനിന്നും നമനസ്സിലാകുന്നത്. വിമർശനത്തെ വസ്‌തുനിഷ്‌ഠമായി ഉൾക്കൊള്ളാതെ അതിൽ നിന്നും വാക്കുകൾ അടർത്തിയെടുത്ത് കടുത്ത ആക്രമണമാണ് ശ്രീജിത്തിനെതിരെ ഇടത് അനുകൂല പ്രൊഫൈലുകളും, വാർത്താ ചാനലുകളും നടത്തുന്നത്.

അതേസമയം, ശ്രീജിത്തിന്റെ പോസ്റ്റിലെ ‘ബൈക്ക് ആംബുലൻസ്’ പരാമർശം ഉൾക്കൊണ്ട മുഖ്യമന്ത്രി, ബൈക്ക് ആംബുലൻസിന് പകരമല്ലെന്നും, ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണമെന്ന് നിർദ്ദേശവും നൽകി. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണെങ്കിലും ഡൊമിസിലറി കെയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണമെന്നും. ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്തിക്ക് കാര്യങ്ങൾ മനസ്സിലായെങ്കിലും, തങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന ശ്രീജിത്തിനെതിരെ കിട്ടിയ അവസരം മുതലാക്കാനുള്ള തത്രപ്പാടിലാണ് ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൈബർ സഖാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button