KeralaLatest NewsNews

യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ എത്തിയിരുന്നു: പ്രോട്ടോക്കോളുകളെല്ലാം ലംഘിക്കപ്പെട്ടതായി നയതന്ത്ര ഉദ്യോഗസ്ഥർ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ സർക്കാർ സ്ഥാപനമായ സി ആപ്റ്റിലേക്ക് എത്തിയിരുന്നതായി സ്ഥിരീകരിച്ച് കസ്റ്റംസ്. സർക്കാർ വാഹനത്തിലാണ് പുസ്തകങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി സി ആപ്റ്റ് ഉദ്യോഗസ്ഥർ ബന്ധം പുലർത്തിയത് പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് നയതന്ത്രമേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. സ്ഥാപനത്തിലെത്തുന്ന പാക്കറ്റുകൾ പൊട്ടിച്ച ശേഷമാണ് വാഹനത്തിൽ കയറ്റിയിരുന്നതെന്നും പുസ്തകങ്ങൾ സി ആപ്റ്റിലെ ചില ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

Read also: മൃദുഹിന്ദുത്വം കോണ്‍ഗ്രസ് എന്നും സ്വീകരിച്ചുപോന്ന നയമാണ്: നെഹ്രുവിന്റെ ചരിത്രമാണ് ഇന്നത്തെ കോണ്‍ഗ്രസുകാര്‍ മറന്നു പോകുന്നതെന്ന് എം എന്‍ കാരശേരി

സി ആപ്റ്റിന്റെ കാര്യത്തിൽ പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടതായാണ് നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നത്. സി ആപ്റ്റിലെ ഉദ്യോഗസ്ഥരുമായി കോൺസുലേറ്റിലെ ജീവനക്കാർ വ്യക്തിബന്ധം പുലർത്തുകയും സ്ഥാപനത്തിൽ നിരവധി തവണ സന്ദർശനം നടത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button