കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീരിച്ചവരെക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവ്. 475 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീരിച്ചത്. 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 68,774 ആയി. ഇന്ന് 587 പേരാണ് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 60,326 ആയി.
രാജ്യത്ത് 465 പേരാണ് ഇതിനകം കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 7,983 പേരാണ്. ഇതില്‍ 131 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,452 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത്അധികമായി നടത്തി.
Post Your Comments