കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 463 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 67,911 ആയി. 4 പേർ കൂടി ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 457 ആയി ഉയർന്നു.
688 പേർ ഇന്ന് രോഗമുക്തി നേടി. 8241 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ
129 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2041 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 509,561 കോവിഡ് പരിശോധനയാണ് രാജ്യത്ത് നടത്തിയത്.
Post Your Comments