Latest NewsIndia

ഉറക്കത്തിൽ മൂത്രമൊഴിച്ചതിന് രണ്ടാനച്ഛന്‍ അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല്‍ കയറ്റി, കുട്ടിക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മദ്യലഹരിയില്‍ രണ്ടാനച്ഛന്‍ അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല്‍ കയറ്റി. കൂടാതെ തുടര്‍ച്ചയായ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം കട്ടിലില്‍ മൂത്രം ഒഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രത്‌ലം നഗരത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ മടങ്ങിയെത്തിയ ജാഫര്‍ ഭാര്യ നസ്മയുമായി വഴക്കുകൂടി.

ഭാര്യയില്‍ സംശയം വളര്‍ന്നതാണ് വഴക്കിന് കാരണമെന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ കുപിതനായ ജാഫര്‍ ഭക്ഷണം വിളമ്പി വച്ചിരുന്ന പാത്രം വലിച്ചെറിഞ്ഞു. തുടര്‍ന്ന് അടുക്കളയില്‍ പോയി പാത്രം കഴുകി വെയ്ക്കുന്നതിനിടെ കുട്ടി അലമുറിയിട്ട് കരയുന്നത് കേട്ട് ഓടിയെത്തിയ നസ്മ മകനെ ജാഫര്‍ മര്‍ദ്ദിക്കുന്നതാണ് കണ്ടത്. രണ്ടുദിവസം മുന്‍പ് കിടക്കയില്‍ മൂത്രം ഒഴിച്ചതാണ് ജാഫറിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഭാര്യയെയും കത്തി ഉപയോഗിച്ച്‌ ആക്രമിച്ചുവെങ്കിലും കഷ്ടിച്ച്‌ രക്ഷപ്പെട്ടു.അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല്‍ കയറ്റുന്നതാണ് ഭാര്യ കണ്ടത്.

“എ.ആര്‍. റഹ്‌മാന്റെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ നെറ്റിയില്‍ ഉണ്ടായിരുന്നു ഭസ്മക്കുറിയും തിലകവും മായ്ക്കണമെന്ന് അദ്ദേഹത്തിന്റെ മാതാവ് ആവശ്യപ്പെട്ടു” വിവാദത്തിനു തിരികൊളുത്തി തമിഴ് കവിയുടെ വെളിപ്പെടുത്തല്‍

നൂറിന്റെ രക്ഷയ്ക്കായി ഓടിയെത്തിയ നസ്മയെയയും ജാഫര്‍ ആക്രമിച്ചു. അതിനിടെ അഞ്ചുവയസുകാരനെ മര്‍ദ്ദിക്കുന്നത് തുടരുകയും ചെയ്തു. കുട്ടിക്ക് മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റു. ഉടനെ കുട്ടിയെയും എടുത്ത് നസ്മ ആശുപത്രിയില്‍ പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അബോധാവസ്ഥയിൽ കരച്ചില്‍ നിര്‍ത്തിയതോടെ ജാഫര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button