KeralaLatest NewsIndia

ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവം : കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ്

മര്‍ദ്ദനം നടന്ന ദിവസം കുട്ടികളുടെ അമ്മയും അരുണും രാത്രി വൈകിയാണ് വീട്ടിലെത്തുന്നത്.

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും. കുട്ടികളെ മര്‍ദ്ദിക്കുന്ന വിവരം അധികൃതരെ അറിക്കാതിരുന്നതിനാലാണ് നടപടി. ഇളയകുട്ടി ഇപ്പോള്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. മര്‍ദ്ദനം നടന്ന ദിവസം കുട്ടികളുടെ അമ്മയും അരുണും രാത്രി വൈകിയാണ് വീട്ടിലെത്തുന്നത്.

കടുത്ത മദ്യലഹരിയില്‍ തിരിച്ചെത്തിയ അരുണും കുട്ടികളുടെ അമ്മയും രാത്രി എവിടെയായിരുന്നു പോയതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളെ നിരന്തരം രണ്ടാനച്ഛനായ അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചിരുന്നതായി ഇളയകുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ ഇത്രയധികം മര്‍ദ്ദനമേറ്റിരുന്നിട്ടും പോലീസിനെയോ ചൈല്‍ഡ് ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് നടപടി.

കുട്ടികളെ അമ്മ ഉത്തരവാദിത്തമില്ലാതെ തനിച്ചാക്കി പോകുന്നത് ഇത് ആദ്യമല്ലെന്നും ശിശു സംരക്ഷണ സമിതി കണ്ടെത്തി. ഇത്തരം ശീലമുള്ള അമ്മയെ ഇളയകുട്ടിയുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിലും ശിശുക്ഷേമസമിതി ആശങ്ക പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button