
കണ്ണൂര്‍: ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛനില്‍ നിന്ന് നേരിടേണ്ടിവന്നത് ക്രൂരപീഡനമാണെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തല്‍. കേളകത്ത് രമ്യയുടെ ഒരു വയസ്സുള്ള മകള്‍ അഞ്ജനയെ രതീഷ് ക്രൂരമായി മർദിച്ചു. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഈ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ്കുട്ടിയുടെ അമ്മൂമ്മ.
കുട്ടിയെ നിലത്താണ് കിടത്തിയിരുതെന്നും തടിക്കഷണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ തോളെല്ല് പൊട്ടിയതായും അമ്മൂമ്മ പറഞ്ഞു. ഇവിടെ നിര്‍ത്തിയാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞതായും വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു രമ്യ വിളിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.
”വൈകീട്ട് കുഞ്ഞിന് വയ്യെന്ന് പറഞ്ഞാണ് മകള്‍ വിളിച്ചത്. ചോദിച്ചപ്പോള്‍ രതീഷ് കുഞ്ഞിനെ മര്‍ദ്ദിച്ചതായും പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ രതീഷ് ഒന്നു പറഞ്ഞില്ല. എല്ലാ രമ്യയോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞു. അവിടെനിന്ന് പരിക്കേറ്റ കുഞ്ഞിനെയുമായി ഞങ്ങള്‍ ആശുപത്രിയിലേക്ക് പോന്നു. കുഞ്ഞ് വീട്ടിനകത്ത് മൂത്രമൊഴിക്കുമെന്ന് നിരന്തരം പരാതി പറയുമായിരുന്നു. പാലുകൊടുക്കാനും കുട്ടിയെ എടുക്കാനും മകളെ രതീഷ് അനുവദിക്കുമായിരുന്നില്ല”- രമ്യയുടെ അമ്മ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു
Post Your Comments