തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ.വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോ എന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ തന്നെ വെന്റിലേറ്ററിൽ തന്നെ ചികിത്സ തുടരാനാണ് താൽക്കാലത്തെ തീരുമാനമെന്നും അവർ പറഞ്ഞു.
തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണെന്നും വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോയെന്ന് പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. രാത്രി ഒന്‍പതു മണിയോടെ ആയിരുന്നു കുട്ടിയെ കാണാനായി മന്ത്രി ശൈലജ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിയത്.
മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ ഉണ്ടായിരുന്ന മന്ത്രി കുട്ടിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘവുമായി വിശദമായി സംസാരിച്ചു തുടര്‍ന്നാണ് കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ഇന്നലെ മുതല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങിയിട്ടുണ്ട്.
Post Your Comments