ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ കാക്കാഴം സ്വദേശിയായ രണ്ടാനച്ഛന്‍ വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ശിശുവിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസം മുമ്പായിരുന്നു ഇയാള്‍ കുട്ടിയ മര്‍ദിച്ചത്. ജനനേന്ദ്രിയത്തിനുള്‍പ്പെടെ പരുക്കുണ്ട്. കുട്ടി കരയുന്നതിനും മറ്റും പ്രകോപിതനായാണു മര്‍ദനം. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു.
Post Your Comments