ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായി വ്യാഴാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെ ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Post Your Comments