തിരുവനന്തപുരം: എന്തുകൊണ്ടാണ് താന്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചതെന്ന കാരണം വെളിപ്പെടുത്തി സിപിഎം നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള . ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. ഒരുകാലത്ത് താന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് സമ്മതിച്ചാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. 5 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും, എന്നാല്‍ സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് വേണ്ടതെന്ന് ബോധ്യപ്പെട്ടതോടെ സംഘവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് എസ് ആര്‍ പി വ്യക്തമാക്കി.
ശാഖാ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം താന്‍ വഹിച്ചിരുന്നുവെന്ന ജന്മഭൂമിയിലെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ആയങ്ങളില്‍ ആകൃഷ്ടനായതോടെ 18ാം വയസുമുതല്‍ താന്‍ പാര്‍ട്ടി അംഗമാണെന്നും, 64 വര്‍ഷമായി അത് തുടരുകയാണെന്നും എസ് ആര്‍ പി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ സര്‍ സംഘചാലക് ആണെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടാണ് ജന്മഭൂമിയിലെ ലേഖനം.
Post Your Comments