COVID 19Latest NewsNewsKuwaitGulf

ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് വിലക്ക്

കുവൈറ്റ് സിറ്റി : ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് വിലക്ക് . ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് കുവൈറ്റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു വിലക്ക് ഏര്‍പ്പെടുത്തിയത്. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.

Read Also : അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍ : സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും, കൂടുതൽ വിവരങ്ങൾ

വെള്ളിയാഴ്ച മുതല്‍ കുവൈറ്റില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button