
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി ഭുവനരാജൻ കിണറ്റിൻകരയാണ് (55) മരിച്ചത്.
മിഷ്റിഫിലെ കോവിഡ് ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി കുവൈത്തിൽ ഉള്ള ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ:മിനിഭുവൻ. മകൾ: നിരഞ്ജന. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 53 ആയി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.
Post Your Comments