COVID 19Latest NewsNewsInternational

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന് കോവിഡ് സ്ഥിരീകരിച്ചു. യുഎസില്‍ ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഓബ്രിയന്‍. അതേസമയം പ്രസിഡന്റിനോ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോ ഒരു അപകടവുമില്ലെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

ഓബ്രിയന് നേരിയ ലക്ഷണങ്ങളുണ്ടെന്നും സ്വയം ക്വാറന്റൈനില്‍ ഇരുന്ന് സുരക്ഷിതമായ ഒരു സ്ഥലത്ത് നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദേശീയ സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുന്നുവെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച, പ്രസിഡന്റിന്റെ ഏറ്റവും അടുത്ത വ്യക്തിയായ ഓബ്രിയന്‍ (54) കഴിഞ്ഞ ആഴ്ച അവസാനം മുതല്‍ ഓഫീസില്‍ നിന്ന് പുറത്തായിരുന്നുവെന്ന് അദ്ദേഹവുമായി പരിചയമുള്ള ഒരു വ്യക്തി പറയുന്നു.

ജോലിസ്ഥലത്ത് നിന്ന് കുറച്ച് ദിവസം അവധിയെടുക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതിനിടെയാണ് ഓബ്രിയന്‍ വൈറസ് ബാധിച്ചത്. രോഗനിര്‍ണയം മുതല്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തുന്നതിനിടയില്‍ ഓബ്രിയന്‍ വീട്ടില്‍ ക്വാറന്റൈനില്‍ പോവുകയായിരുന്നു. ഫോണിലൂടെയാണ് അദ്ദേഹം മിക്ക ജോലികളും ചെയ്യുന്നത് മറ്റൊരാള്‍ പറഞ്ഞു.

പല യുഎസ് സ്റ്റേറ്റുകളിലും കോവിഡ് രോഗികളും മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഓബ്രിയന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎസില്‍, 4.2 ദശലക്ഷത്തിലധികം കേസുകളും 146,935 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button