Latest NewsNewsInternational

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു സംഭവമെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനായി കാര്‍ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഡൗണ്‍ ടൗണ്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകള്‍ അടച്ചു.

Read Also: ബാലാക്കോട്ട് വ്യോമാക്രമണം: ഇമ്രാൻ ഭയന്ന് പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു: വെളിപ്പെടുത്തലുമായി പുസ്തകം

സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ ഉണ്ടായിരുന്നില്ല. കാറിടിച്ചു കയറിയ സംഭവം റോഡ് അപകടമാണോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള ഫിഫ്റ്റീത് സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യൂവിലും ഗതാഗത തടസവുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button