കോഴിക്കോട്: അനധികൃത സ്വര്‍ണവില്‌പനയ്‌ക്കെതിരെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബില്ലിംഗ് കാമ്പയിൻ. സ്വര്‍ണം വാങ്ങുമ്പോള്‍, അത് എവിടെ നിന്നായാലും ബില്‍ നിര്‍ബന്ധമായും ചോദിച്ചുവാങ്ങുകയെന്ന സന്ദേശമാണ് കാമ്പയിന്‍ നല്‍കുന്നത്. നിസാര ലാഭത്തിന് വേണ്ടി ബില്ലില്ലാതെ സ്വര്‍ണം വാങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വ്യക്തമാക്കി.
Read also: രമേശ് ചെന്നിത്തല ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവ്: കോടിയേരി
മലബാര്‍ ഗോള്‍ഡിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്ക് ആഭരണത്തിന്റെ പരിശുദ്ധി, മൊത്തം ഭാരം, കല്ലുകളുടെ തൂക്കം എന്നിവയെല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയ ബില്‍ നല്‍കുന്നുണ്ട്. സ്വര്‍ണം വാങ്ങുമ്പോള്‍ നികുതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ യഥാര്‍ത്ഥ ബില്ലിലൂടെ സാധിക്കും. നികുതി നല്‍കുകയെന്നത് പൗരന്റെ ഉത്തരവാദിത്വമാണ്. അതിലൂടെ അദ്ദേഹം രാജ്യപുരോഗതിയുടെ ഭാഗമാകുകയാണ്. നികുതി നല്‍കാതെ സ്വര്‍ണം വാങ്ങുന്നത് കള്ളക്കടത്ത് മാഫിയയ്ക്ക് സഹായകമാകുമെന്നും എം.പി. അഹമ്മദ് കൂട്ടിച്ചേർത്തു.
Post Your Comments