തിരുവനന്തപുരം: കിറ്റക്സ് തെലങ്കാനയിൽ എത്തിയത് വിപുലമായാണ് ആ സംസ്ഥാനം ആഘോഷിച്ചത്. ഇതിന്റെ പരിപാടിക്കിടെ തെലങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ കെ ടി രാമറാവുവിന്റെ പ്രസംഗം ഓരോ മലയാളിയും കേൾക്കണമെന്നാണ് എഴുത്തുകാരൻ ജിതിൻ ജേക്കബിന്റെ പക്ഷം. കിറ്റക്സ്ഉം മലബാർ ഗോൾഡും പോലെയുള്ള സ്ഥാപനങ്ങൾ കാരണം നിരവധി ആളുകൾക്കാണ് തൊഴിൽ ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
തെലങ്കാനയുടെ വ്യവസായ മന്ത്രിയുടെ പ്രസംഗം നമ്മൾ മലയാളികളായ പൊട്ടകിണറ്റിലെ തവളകൾ കേൾക്കണം. ഒരു വ്യവസായം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ അവർ നടത്തിയ നീക്കം ഒന്നും നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല. എല്ലാവർക്കും തൊഴിൽ, വിദ്യാഭ്യാസം എന്നതൊക്കെ മുതലാളിത്വത്തിന്റെ ലക്ഷണം ആണ് എന്ന് പറയുന്ന ‘ഉന്നത നിലവാരമുള്ള’ മന്ത്രിമാരാണ് കേരളത്തിൽ ഉള്ളത് .
കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിൽ നിക്ഷേപിക്കുന്നത് 2400 കോടി രൂപ എങ്കിൽ മലബാർ ഗോൾഡ് നിക്ഷേപിക്കുന്നത് 750 കോടി. കിറ്റെക്സ് ഗ്രൂപ്പ് വഴി 22000 പേർക്ക് നേരിട്ടും 18000 പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കും, മലബാർ ഗോൾഡ് വഴി 2500 പേർക്കും. ഈ തൊഴിൽ എല്ലാം മലയാളിക്ക് കിട്ടേണ്ടിയിരുന്നതാണ്, ഇതിൽ നിന്നെല്ലാം കോടിക്കണക്കിനു രൂപ നികുതിയായി സർക്കാരിനും കിട്ടേണ്ടതായിരുന്നു..
കമ്പനി പൂട്ടിച്ചേ, ബൂർഷ്വാ മുതലാളിയെ മുട്ടുകുത്തിച്ചേ എന്ന് പറഞ്ഞ് ആഹ്ലാദ പ്രകടനം നടത്താനും, ജോലി തരൂ കേന്ദ്ര സർക്കാരേ എന്ന് പറഞ്ഞ് പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാനും, അമേരിക്കയെയും, സാമ്രാജ്യത്വ ശക്തികളെയും വിറപ്പിക്കാനുമല്ലേ നമുക്കറിയൂ…
Post Your Comments