KeralaYouthLatest NewsIndiaMenNewsInternationalWomenFashionBusinessBeauty & StyleLife Style

മലബാർ ഗോൾഡ്: പതിനാലാമത് ഷോറൂം ഓങ്കോളിൽ പ്രവർത്തനമാരംഭിച്ചു

ആന്ധ്രപ്രദേശിലെ പതിനാലാമത്തെ ഷോറൂമാണിത്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. പ്രകാശം ജില്ലയിലെ കർണൂൽ റോഡിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ പതിനാലാമത്തെ ഷോറൂമാണിത്.

ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി മുഹമ്മദ് വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു. മുഖ്യാതിഥികളായ ജില്ലാ പരിഷത് ചെയർപേഴ്സൺ ബുച്ചേപ്പളളി വെങ്കയമ്മയും ഓങ്കോൾ മേയർ ഗംഗാദാ സുജാതയും ചേർന്ന് ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

Also Read: ഇന്ത്യയിൽ കാല് കുത്തിയാൽ പൊക്കും, വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജർ ഡയറക്ടർ അഷർ, ഇൻറർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ സിറാജ്, മറ്റ് മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button