ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9,860 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്.
2025 ഓടെ 500 പുതിയ ഷോറൂമുകൾ തുറക്കാനാണ് മലബാർ ഗോൾഡ് പദ്ധതിയിടുന്നത്. പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതോടെ, ഏകദേശം 11,000 പേർക്ക് ജോലി ലഭിക്കും. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ കോൺഫറൻസിലാണ് മലബാർ ഗോൾഡ് പുതിയ പ്രഖ്യാപനം നടത്തിയത്.
Also Read: ആർബിഐ: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഇടപാട് പരിധി ഉയർത്തി
മലബാർ ഗോൾഡിന് 10 രാജ്യങ്ങളിലായി 280 ലേറെ ഷോറൂമുകളാണ് ഉള്ളത്. കൂടാതെ, 5 രാജ്യങ്ങളിലായി 14 ആഭരണ നിർമ്മാണ ഫാക്ടറികളുമുണ്ട്.
Post Your Comments