കൊച്ചി : സ്വര്‍ണക്കടത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ഐഎയ്ക്ക് തെളിവ്. സ്വര്‍ണക്കടത്തിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ തെളിവുകളാണ് എന്‍ഐഎ ക്ക് ലഭിച്ചത്.സന്ദീപ് നായരാണ് ഇതേ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയത്. സ്വര്‍ണ്ണക്കടത്തു നടത്തുന്നതിന്റെ ഗൂഢാലോചനയ്ക്കായി പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്.11 ഇടങ്ങളില്‍ വെച്ച് ഇവര്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
അതേസമയം, സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ ആളുകളുടെ പേരുകള്‍ പ്രതികളായ സ്വപ്നയും സന്ദീപും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments