USALatest NewsInternational

ഒരുമാസ കാലയളവിൽ കോവിഡ് ബാധിച്ച്‌ കോൺവെന്റിൽ 13 കന്യാസ്ത്രീകള്‍ മരിച്ചു

മിഷിഗൺ: അമേരിക്കയിലെ കോണ്‍വെന്‍റില്‍ കോവിഡ് ബാധിച്ച്‌ 13 കന്യാസ്ത്രീകള്‍ മരിച്ചു.ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകള്‍ മരിച്ചത്. 69 മുതല്‍ 99 വയസ് വരെയായിരുന്നു ഇവരുടെ പ്രായം. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.ജൂണ്‍ ആദ്യവാരം മരിച്ച സിസ്റ്റര്‍ മേരി ദനാതാ സുചീറ്റ കൊവിഡ് മുക്തി നേടിയിരുന്നു. എന്നാല്‍ രണ്ടാമതും വൈറസ് ബാധയെ അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

98 വയസായിരുന്നു പ്രായം. കോണ്‍വെന്‍റിന്‍റെ ആദ്യ കാലങ്ങളില്‍ 800 അന്തേവാസികള്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ 50 പേരാണ് താമസിക്കുന്നത്. പ്രസ്, സ്കൂള്‍ തുടങ്ങിയ സേവന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകള്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഇവിടെ.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എ പി ഷൗക്കത്ത് അലിയും ടിപി കേസ് അന്വേഷിച്ച കെവി സന്തോഷും സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍

അതേസമയം ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെയുള്ള സമയത്ത് 12 കന്യാസ്ത്രീകളാണ് കൊവിഡിന് കീഴടങ്ങിയത്. അന്തേവാസികളില്‍ മുപ്പത് പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതായും 17 പേര്‍ രോഗ വിമുക്തി നേടിയതായും കോണ്‍വെന്റിന്റെ ചുമതലയുള്ള സൂസന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button