Latest NewsKerala

ബൈക്കിന്റെ നമ്പർ കണ്ടു വിളിച്ചപ്പോള്‍ വീട്ടിലില്ലെന്ന് ഭാര്യ: കന്യാസ്ത്രീ മഠത്തിലെ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കഴക്കൂട്ടം: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കന്യാസ്ത്രീമഠത്തില്‍ക്കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളിൽ ഒരാൾ വിവാഹിതനാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വള്ളക്കടവ് സ്വദേശി മെര്‍സണ്‍(23), മുട്ടത്തറ ബംഗ്ലാദേശ് കോളനിയില്‍ താമസക്കാരനായ രഞ്ജിത്ത്(26), വലിയതുറ സ്വദേശി അരുണ്‍ എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റുചെയ്തത്.

പോക്സോ പ്രകാരമാണ് കേസെടുത്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി രണ്ടുമണിയോടെ, മഠത്തിന്റെ പിന്നിലെ മതിലിനുപുറത്ത് ഒരു ജോഡി ചെരുപ്പും ബൈക്കുമിരിക്കുന്നത് പോലീസ് പട്രോളിങ് സംഘത്തിലെ എസ്‌ഐ സുധീഷ് കണ്ടു. ബൈക്കിന്റെ നമ്പര്‍ നോക്കി, അന്വേഷിച്ചു. ബൈക്ക് രഞ്ജിത്ത് എന്നയാളുടേതാണ് എന്ന വിവരവും അയാളുടെ ഫോണ്‍ നമ്പരും പോലീസിനു കിട്ടി. ആ നമ്പരില്‍ വിളിച്ചപ്പോള്‍, രഞ്ജിത്തിന്റെ ഭാര്യയാണ് ഫോണെടുത്തത്. ഭര്‍ത്താവ് വീട്ടിലില്ല എന്നായിരുന്നു മറുപടി.

അല്പം കഴിഞ്ഞ് മെര്‍സണും രഞ്ജിത്തും മതില്‍ ചാടി പുറത്തുവന്നു. പോലീസിനെക്കണ്ട് ഓടിയ ഇവരെ പിന്തുടര്‍ന്നു പിടികൂടി. ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. പ്രതികളെക്കൊണ്ട് അരുണിനെ വിളിച്ചുവരുത്തി. മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു. മൽപിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തിൽ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു.

അസമയത്ത് കോൺവെന്റിലെ മതിൽ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാൻ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണർന്ന് എത്തി. നാട്ടുകാർ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്.

വാച്ചറുടെ കണ്ണ് വെട്ടിച്ച് കോൺവെന്റിന്റെ മതിൽ ചാടി പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കേസായതോടെ പെൺകുട്ടികൾ മൊഴിമാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെൺകുട്ടികൾ കോൺവെന്റിൽ എത്തിയത്.

ഇതിൽ ഒരു പെൺകുട്ടിയുടെ സുഹൃത്ത് മതിൽ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാൾ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതികൾ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികൾ മഠത്തിൽ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികൾ പുലർച്ചെ ആണ് മടങ്ങി പോയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button