മീററ്റ് • ഉത്തര്‍പ്രദേശ് പോലീസ് തേടിക്കൊണ്ടിരുന്ന ലവ് ജിഹാദ്-കൊലക്കേസ് പ്രതി ഷംഷാദിനെ വ്യാഴാഴ്ച ഏറ്റുമുട്ടലില്‍ പിടികൂടി. ഷംഷാദിന്റെ കൈവശം നിന്ന് പിസ്റ്റൾ, രണ്ട് ലൈവ് ബുള്ളറ്റുകൾ, മോട്ടോർ സൈക്കിൾ എന്നിവ പോലീസ് കണ്ടെടുത്തു.
ഒരു അമ്മയേയും മകളെയും കൊലപ്പെടുത്തി, തുടർന്ന് മീററ്റിലെ അവരുടെ വീട്ടിൽ സംസ്‌കരിച്ചുവെന്ന കുറ്റമാണ് ഷംഷാദിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സുഹൃത്തായ ചഞ്ചല്‍ ലോക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തായത്. മൂന്ന് മാസത്തിലേറെയായി ചങ്ങാതിയുമായി ബന്ധപ്പെടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ചഞ്ചൽ പോലീസിനെ സമീപിച്ചത്.
പ്രിയ എന്ന സ്ത്രീയ ഷംഷാദ് തന്റെ പേരും മതപരമായ വ്യക്തിത്വവും മറച്ചു വച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് ആരോപണം. താൻ ഹിന്ദുവാണെന്ന് പറഞ്ഞ് ഷംഷാദ് പ്രിയയെ വഞ്ചിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രിയയും മകളായ വാൻഷികയോടുമൊപ്പം ഷംഷാദ് അഞ്ച് വര്‍ഷത്തോളം ലിവ്-ഇന്‍ ബന്ധത്തില്‍ തുടര്‍ന്നു. തന്റെ പേര് അമിത് എന്നാണ് ഷംഷാദ് പ്രിയയോട് പറഞ്ഞതെങ്കിലും ഷംഷാദ് യഥാർത്ഥത്തിൽ ഒരു മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രിയ അവനിൽ നിന്ന് അകന്നു തുടങ്ങി. പിന്നീട് ഇവര്‍ തമ്മില്‍ കലഹം പതിവായി. മാർച്ച് 28 ന് പ്രിയയെയും മകളെയും ഷംഷാദ് കൊലപ്പെടുത്തി, മൃതദേഹങ്ങൾ അവരുടെ വീടിന്റെ മുറ്റത്ത് സംസ്‌കരിച്ചു.
ഈ കേസിൽ പോലീസ് ഷംഷാദിനെ ചോദ്യം ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഷംഷാദിനെ പിടികൂടാന്‍ 25,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. ഈ കേസിൽ ഷംഷാദിന്റെ ആദ്യ ഭാര്യയെയും പ്രതിയാക്കിയിട്ടുണ്ടെന്നും അവർ ഒളിവിലാണെന്നും പിടികൂടാനായി തെരച്ചില്‍ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments