COVID 19Latest NewsNewsIndia

ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയെ സംബന്ധിച്ച് തീരുമാനം എടുത്തു

കോവിഡ്19 രോഗം വര്‍ദ്ധിക്കുന്നതിനാല്‍ അമര്‍നാഥ് യാത്ര ഈ വര്‍ഷമുണ്ടാവില്ല.ശ്രീ അമര്‍നാഥ് ഷ്രൈന്‍ ബോര്‍ഡ് (എസ്.എ.എസ്.ബി) അറിയിച്ചു. എസ്.എ.എസ്.ബി ചെയര്‍മാന്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ജമ്മുകാശ്മീരില്‍ 4,650 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ശ്രീ അമര്‍നാഥ് യാത്ര നടത്തുന്നത് ഉചിതമല്ലെന്ന് ശ്രീ അമര്‍നാഥ്ജി ദേവാലയ ബോര്‍ഡ് തീരുമാനിച്ചതായി ജൂലൈ 21 ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.രാവിലെയും വൈകിട്ടുമുണ്ടാവുന്ന ആരതി ലൈവായോ വിര്‍ച്വല്‍ ദര്‍ശന്‍ ആയോ കാണാന്‍ സംവിധാനമൊരുക്കുമെന്ന് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.എല്ലാ വര്‍ഷവും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അമര്‍നാഥ് യാത്ര നടക്കുന്നത്

ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ് അമര്‍നാഥ്. ശ്രീനഗറില്‍നിന്നും 145കിലോമീറ്റര്‍ അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. മഞ്ഞില്‍ രൂപം കൊണ്ടിട്ടുള്ള സ്വയംഭൂവായ ശിവലിംഗം ഭക്തരുടെ ഉള്ളില്‍ ആഴത്തിലുള്ള ഭക്തിയും അദ്ഭുതവും നിറയ്ക്കുന്നു.സമുദ്രനിരപ്പില്‍നിന്ന് 3888 അടി ഉയരത്തില്‍ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിര്‍മിത ക്ഷേത്രമാണ് അമര്‍നാഥിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button