
അമർനാഥ് തീർത്ഥാടകരോട് എത്രയും വേഗം താഴ്വര വിടാൻ സൈന്യത്തിന്റെ നിർദേശം.പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരർ തീർത്ഥാടകരെ വധിക്കാൻ പദ്ധതി ഇട്ടിരുന്നതായി ഇന്ന് ഉച്ചക്ക് ചേർന്ന മീറ്റിങ്ങിൽ ഇന്ത്യൻ ആർമി അറിയിച്ചിരുന്നു. തിരച്ചിലില്‍ പാക് സൈന്യത്തിന്റെ ടെലിസ്‌കോപ്പിക് എം24 അമേരിക്കന്‍ റൈഫിളും കുഴി ബോംബുകളും സൈന്യം കണ്ടെടുത്തു. ഇത് പദ്ധതിയില്‍ പാക് സൈന്യത്തിനുള്ള പങ്കാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടകരെ കുഴിബോംബ്, ഐഇഡി എന്നിവ ഉപയോഗിച്ച് കൊല്ലാന്‍ പദ്ധതിയിട്ടതായാണ് സൈന്യത്തിനു വിവരം ലഭിച്ചത്. തിരച്ചിലില്‍ തീര്‍ഥാടകരുടെ പാതയില്‍ നിന്നും നിരവധി കുഴി ബോംബുകളാണ് കണ്ടെത്തിയെന്നും ധില്ലന്‍ പറഞ്ഞു. മേഖലയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.സമാധാനം തകര്‍ക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. അടുത്തിടെ നടന്ന ആക്രമണങ്ങള്‍ ഇതിന് തെളിവാണ്. എന്നാല്‍ അതിന് പാകിസ്ഥാനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് തീർത്ഥാടകരോട് താഴ്‌വരയിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടത്. ഇന്നലെ 28000 സൈനികരെ അധികമായി കാശ്മീരിൽ വിന്യസിച്ചിരുന്നു. ആഗസ്റ്റ് 15 നു സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
Post Your Comments