Latest NewsIndia

അമർനാഥ് യാത്രികർക്ക് മുന്നറിയിപ്പുമായി സർക്കാർ

ശ്രീനഗർ : അമർനാഥ് യാത്രികർക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീർ സർക്കാർ. വിനോദ സഞ്ചാരികളും, തീർത്ഥാടകരും ജമ്മു കശ്മീർ വിടണം. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അമര്‍നാഥ് യാത്രാപാതയിൽ പിടിയിലായ ഭീകരനിൽ നിന്നും തോക്ക് പിടിച്ചെടുത്തിരുന്നു. എം 24 അമേരിക്കന്‍ സ്‌നൈപ്പര്‍ റൈഫിളാണ് പിടിച്ചെടുത്തത്.

പാക്ക് തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായും കശ്മീരില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത് പാക്ക് സൈന്യമാണെന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ഇന്ത്യന്‍ സേന വക്താക്കൾ അറിയിച്ചിരുന്നു. തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത എം 24 സ്നൈപ്പറും,പാക് സൈന്യം ഉപയോഗിക്കുന്ന മൈനുകളും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൈനികര്‍ പ്രദര്‍ശിപ്പിച്ചു.

കരസേന ചിനാര്‍ കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍, ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ്, സിആര്‍പിഎഫ് അഡീ.ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ എന്നിവരാണ് തീവ്രവാദ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button