ന്യൂഡൽഹി: ഭീകരർക്ക് പാക് സൈന്യം പിന്തുണ നൽകുന്നതിന് ഒരു തെളിവുകൂടി പുറത്തുവന്നു. അമർനാഥ് യാത്രാ വഴിയിൽനിന്നും പിടികൂടിയ ഭീകരന്റെ പക്കൽ നിന്ന് പാക് സൈന്യത്തിന്റെ സ്നൈപ്പർ റൈഫിൾ പിടികൂടി. ഇതോടെ അമർനാഥ് യാത്രയെ തകർക്കാൻ പാക് സൈന്യം ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി സൈന്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഭീകരനെ പിടികൂടിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ്. ഇയാളുടെ പക്കൽനിന്നും മൈനുകളും വെടിക്കോപ്പുകളും കണ്ടെത്തി.
അതീവ ഗുരുതരമായ ഈ സംഭവം പാക് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലിന് തെളിവാണെന്നും ലെഫ്.ജനറൽ കെ.ജെ.എസ് ധില്ലൻ പറഞ്ഞു. അമർനാഥ് യാത്രാ വഴിയിൽ ബോംബുകൾ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments