കശ്മീര്‍: കനത്ത മഴയുടേയും മിന്നല്‍ പ്രളയത്തിന്റേയും പശ്ചാത്തലത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ രക്ഷാപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയിലാണ്. ജൂണ്‍ 30നാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ മല കയറുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
Read Also: കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ ഹിമാലയന്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വഴികളില്‍ ജമ്മു കശ്മീര്‍ പോലീസിന്റെ ദ്രുതകര്‍മ സേനയേയും വിന്യസിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയ സാഹചര്യത്തില്‍ ആളുകളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബേസ് ക്യാമ്പുകളില്‍ തന്നെ തങ്ങാനാണ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പഹല്‍ഗാമിലെ നുന്‍വന്‍ ബെയ്‌സ് ക്യാമ്പില്‍ 3000 ത്തിലധികം തീര്‍ത്ഥാടകരാണ് തങ്ങുന്നത്.
തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീമുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments