Latest NewsIndia

കശ്മീരിലെ ഭീകരാക്രമണ ഭീതി; തങ്ങാനെത്തിയവർ സംസ്ഥാനത്തിന് പുറത്ത് കടക്കാന്‍ വന്‍ തിരക്ക്

നിരവധി വാഹനങ്ങളാണ് തീര്‍ത്ഥാടകരെ വഹിച്ചു കൊണ്ട് താഴ്‌വരയ്ക്ക് പുറത്തേയ്ക്ക് പോകുന്നത്

ശ്രീനഗര്‍: കശ്മീര്‍ വിടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 100 കണക്കിന് വിനോദസഞ്ചാരികളും അമര്‍നാഥ് തീര്‍ഥാടകരും താഴ്‌വരയില്‍ നിന്ന് പുറത്ത് പോകാന്‍ തയ്യാറാകുന്നു.സര്‍ക്കാര്‍ അറിയിപ്പിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കൂട്ടത്തോടെ എത്തിയതിനാല്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.നിരവധി വാഹനങ്ങളാണ് തീര്‍ത്ഥാടകരെ വഹിച്ചു കൊണ്ട് താഴ്‌വരയ്ക്ക് പുറത്തേയ്ക്ക് പോകുന്നത്. കൂടുതല്‍ പേരും ഒരുമാസത്തോളം കശ്മീരില്‍ തങ്ങാന്‍ പദ്ധതിയുമായി വന്നവരാണ്.

ആവശ്യമെങ്കില്‍ ശ്രീനഗറില്‍ നിന്ന് അധിക സര്‍വ്വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ തയ്യാറാകണമെന്ന് വ്യോമസേന അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കാതെ നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്, ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മാദ്ധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ആളുകള്‍ ഭീതിയിലാണ്.പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അമര്‍നാഥിലേക്കുള്ള യാത്രാ വഴിയില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ പാകിസ്ഥാനില്‍ നിര്‍മ്മിച്ച കുഴിബോംബുകളും ആയുധശേഖരവും കണ്ടെത്തിയതായി കമാഡിംഗ് ഓഫീസര്‍ ധില്ലന്‍ പറഞ്ഞു.കശ്മീര്‍ താഴ്‌വരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനോടനുബന്ധിച്ചാണ് തീര്‍ഥാടകരോടും വിനോദയാത്രക്കെത്തിയവരോടും എത്രയും പെട്ടന്ന് തിരിച്ചു പോകണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button