KeralaLatest NewsNews

സ്വര്‍ണക്കടത്ത് ചെന്നെത്തി നില്‍ക്കുന്നത് ഹവാലയിലേയ്ക്ക് : ഹവാല കേന്ദ്രം ഗള്‍ഫ് കേന്ദ്രീകരിച്ച് : എല്ലാറ്റിനും പിന്നില്‍ തീവ്രവാദ ബന്ധം

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് ചെന്നെത്തി നില്‍ക്കുന്നത് ഹവാലയിലേയ്ക്ക് , ഹവാല കേന്ദ്രം ഗള്‍ഫ് കേന്ദ്രീകരിച്ച് . സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ഐഎയ്ക്കു പുറമേ പൊലീസും പരിശോധിക്കുന്നു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also : സ്വര്‍ണക്കടത്ത് പ്രതികള്‍ വ്യാജസീലുണ്ടാക്കിയ കട കണ്ടെത്തി

എന്‍ഐഎയുടെ എഫ്‌ഐആറില്‍ പറയുന്നത് കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പിന്നില്‍ തീവ്രവാദസംഘടനകളെന്നാണ്. സ്വര്‍ണക്കടത്തിലൂടെയുള്ള സാമ്പത്തിക ലാഭം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായും പറയുന്നു. ഇതിന്റെ സൂചനകള്‍ ഒരു വര്‍ഷം മുന്‍പ് തന്നെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ സമാന്തര സാമ്പത്തിക ശക്തിയായി സ്വര്‍ണക്കടത്ത് മാഫിയ വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹവാലാ സംഘങ്ങളാണ് ഇതിന് പിന്നില്‍. കോഴിക്കോട്ടെ കൊടുവള്ളി ഇതിന്റെ ഹബായി മാറി. പിടിക്കപ്പെടാതിരിക്കാന്‍ സ്ത്രീകളെ ഉള്‍പ്പെടെ ഇവര്‍ ഉപയോഗിക്കുന്നൂവെന്നതായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button