KeralaLatest NewsNews

ഏറ്റവും അടുപ്പമുള്ളവർ ആയാലും തെറ്റു ചെയ്താൽ ആ നിമിഷം ബന്ധം കട്ട് ചെയ്യുന്ന ആളാണ് പിണറായി; കോടിയേരി ബാലകൃഷ്ണൻ

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അന്ധമായി വിശ്വസിക്കാറില്ലെന്നും ഏറ്റവും അടുപ്പമുള്ളവർ ആയാലും തെറ്റു ചെയ്താൽ ആ നിമിഷം ബന്ധം കട്ട് ചെയ്യുന്ന ആളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ സംഭവിച്ചത് ഏറ്റവും വിശ്വസിച്ച ഉദ്യോഗസ്ഥൻ തന്നെ വിശ്വാസം ദുരുപയോഗപ്പെടുത്തിയതാണ്. കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ‘സാമർഥ്യം’ മുഖ്യമന്ത്രിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും
കോടിയേരി മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ യിൽ പറഞ്ഞു.

വിവാദസ്ത്രീയുമായി ശിവശങ്കറിന് അടുത്ത ബന്ധമാണ് എന്നത് വ്യക്തമായി. ഭരണകാര്യങ്ങൾക്കായി ഏറെ സമയം ഓഫിസിൽ ചെലവഴിക്കുന്ന മുഖ്യമന്ത്രിക്ക് ഇതു മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നും കോടിയേരി വ്യക്തമാക്കി. അപ്രമാദിത്തമോ സർവാധികാരി സ്ഥാനമോ സിപിഎമ്മിൽ മുഖ്യമന്ത്രി ഉൾപ്പെടെ ആർക്കും ഇല്ലെ പാർട്ടിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കു പിണറായിയെ പേടിയാണോ എന്ന ചോദ്യത്തിനു പിണറായിക്കു പാർട്ടിയെ മാത്രമേ പേടിയുളളൂ എന്നാണ് കോടിയേരി മറുപടി നൽകിയത്. കൂട്ടായ നേതൃത്വത്തിന്റെ ഭാഗമായ മുഖ്യമന്ത്രി പാർട്ടിക്കു വിധേയനായാണ് പ്രവർത്തിക്കുന്നത്. നിയമനങ്ങൾ ഉൾപ്പെടെ പാർട്ടി വിലക്കുന്നതൊന്നും പിണറായി ചെയ്യാറില്ല. മുഖ്യമന്ത്രിയോടു സംസാരിക്കാൻ പലർക്കും ധൈര്യമില്ല എന്നത് വെറും പ്രചാരണമാണെന്നും കോടിയേരി പറഞ്ഞു.

പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ പാർട്ടി ഭാവിയിൽ കരുതലെടുക്കും. ഓഫിസ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി ഇടപെടും. മന്ത്രിമാർ സർക്കാരിന്റെ പ്രവർത്തനത്തിനുള്ള പാർട്ടി നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും.

കൺസൽറ്റൻസി ഒരു മേഖലയിലും പാടില്ല എന്ന നിലപാട് ഇല്ലെന്നു കോടിയേരി വിശദീകരിച്ചു. എന്നാൽ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ അതും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button