KeralaLatest NewsNews

ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്ന് പറയുന്ന കുറ്റം: ഇപ്പോൾ ഒരു കേസ് അങ്ങയ്ക്ക് നേരെ വന്നപ്പോൾ വേദനിച്ചു അല്ലേ? സ്‌പീക്കറോട് ചോദ്യവുമായി ഉമ്മൻ ചാണ്ടിയുടെ മുൻ സ്റ്റാഫ്

കോഴിക്കോട്: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്ന് തന്നെയും തന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത് എന്തിനായിരുന്നുവെന്നാണ് ജോപ്പൻ ചോദിക്കുന്നത്. ഇപ്പോള്‍ ഒരു കേസ് അങ്ങേക്ക് നേരെ വന്നപ്പോൾ വേദനിച്ചു അല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

Read also: സ്വർണക്കടത്ത്: വിവാദ വ്യവസായി ദിലീപ് രാഹുലന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയ്ക്ക് പരാതി നൽകി എംടി രമേശ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ബഹുമാനപെട്ട സ്പീക്കർ സർ, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാർ കേസ് ഉണ്ടായ സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത്? ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല )ഇതാണ് സർ എല്ലാവരുടെയും കാര്യം. ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും സർ? @ ഇനി കേസിലേക്ക് വരാം. അങ്ങ് ഉൾപ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. @ 2013 ജൂൺ 10ന് സോളാർ കേസ് വരുന്നു. ജൂൺ 13 ന് ഞാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് എന്റെ രാജിക്കത്തു ഞാൻ കൊടുക്കുന്നു. ജൂൺ 15നു എന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. (ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ പൊതു ഭരണ വകുപ്പിൽ അതിന്റ കോപ്പി കിട്ടും ) അന്ന് മുതൽ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാൻ ജയിലിൽ കിടന്നപ്പോഴും എന്നെ സഹായിക്കാൻ ഒരു പാർട്ടിക്കാരനെയും ഞാൻ കണ്ടില്ല എന്റെ കുടുംബം അല്ലാതെ.

ഞാൻ ഈ എഴുതുന്നത് 7 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങൾ ഇപ്പോഴും?
കോടതിയിൽ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതൽ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങൾ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button