സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയയും. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് സ്പീക്കറുള്ളത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയത്.
Read Also : ബംഗാളിൽ ആവേശത്തിരയിളക്കാൻ അമിത് ഷായും രാജ്‌നാഥ് സിംഗും; റോഡ് ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്‍റെ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 10 നാണ് സ്പീക്കര്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്.
Post Your Comments