തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി.
കോവിഡിനെ തുടർന്ന് അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്. ഏപ്രിൽ 10 നാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Read Also: ക്രൈംസീരിയലുകൾ പ്രേരണയായി; ഇരുമ്പുവടി കൊണ്ട് സ്വന്തം അമ്മൂമ്മയെ മർദ്ദിച്ച് കൊന്ന് പതിനാറുകാരൻ
Post Your Comments