കൊച്ചി: ജനം ടിവി തകർക്കുമെന്ന് ഭീഷണി സന്ദേശവുമായി തീവ്രവാദികൾ. ജനം ടിവി പ്രവർത്തകരെ സർവ്വ ശക്തനായ സ്രഷ്ടാവിലേക്കെത്തിക്കുമെന്നും തകർക്കുമെന്നും ഐഎസ്‌ഐഎസ് വെബ് സൈറ്റിൽ തന്നെ ആണ് വന്നിരിക്കുന്നത്. ഇത് തന്നെ ഗൗരവമേറിയ വിഷയമായാണ് പോലീസ് കരുതുന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ജനം ടിവിക്ക് വിവരം കൈമാറിയതായാണ് റിപ്പോർട്ട്.
അബു താഹിർ എന്ന പാലക്കാട് സ്വദേശി ഐഎസ്‌ഐഎസിൽ ചേർന്നതിനെ കുറിച്ചുള്ള ബ്രെക്കിങ് ന്യൂസ് നൽകിയതാണ് തീവ്രവാദികളുടെ പ്രകോപനത്തിന് കാരണം എന്നാണ് കരുതുന്നത്. കേരളത്തിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവ ജനതയെ തീവ്രവാദ റിക്രൂട്ട്മെന്റ് നടക്കുന്ന സംഭവം പുറത്തു വിട്ടതും വിരോധത്തിന് കാരണമായി.
ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റഗ്രാം ചാനലിലാണ് ജനം ടിവിയ്‌ക്കെതിരെ ഭീഷണി വന്നിരിക്കുന്നത്. ജനം ടിവിയ്ക്ക് മുജാഹിദുകളുടെ സന്ദേശം എന്ന തലക്കെട്ടോടെയാണ് സന്ദേശം ആരംഭിക്കുന്നത്. ഈ ലോകത്തുനിന്ന് വിടപറയാന്‍ തയ്യാറായിക്കൊള്ളാനും സന്ദേശത്തില്‍ പറയുന്നുണ്ട്.
Post Your Comments