ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ഇതിനു ശേഷം 2019-ല്‍ അദ്ദേഹം ഡൽഹിയിൽ നിന്ന് മത്സരിച്ചു ബിജെപിയുടെ എംപിയായി സ്ഥാനമേൽക്കുകയും ചെയ്തു.
Post Your Comments