KeralaLatest NewsIndia

ജനം ടിവിയില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരി, വെളിപ്പെടുത്തല്‍, സുധാകരന്റെ മകന് എവിടെയൊക്കെ ഓഹരി ഉണ്ടെന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി

ജനം ടിവി ആര്‍എസ്‌എസ്-ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തി ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. ചാനല്‍ ചര്‍ച്ചയിലാണു സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്ബ്യാരെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ജനം ടിവി ആര്‍എസ്‌എസ്-ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു ചാനലില്‍ ഓഹരി ഉണ്ടെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. ഇതോടെയാണ് ‘മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാര്‍ക്കും അടക്കം ഓഹരിയുള്ള ചാനലാണ്’ ജനം ടിവിയെന്നു ചീഫ് എഡിറ്റര്‍ വ്യക്തമാക്കിയത്.5200 ഓഹരി ഉടമകള്‍ ചാനലിനുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ള ദേശസ്‌നേഹികളായവരാണ് ഇവരെല്ലാമെന്നും ചാനല്‍ വ്യക്തമാക്കി.

യമന്‍ ജയിലിൽ കഴിയുന്ന മലയാളി യുവതിയുടെ വധശിക്ഷയ്ക്കു സ്‌റ്റേ, പ്രതീക്ഷയുമായി കുടുംബം

അതേസമയം സുധാകരന്റെ മകന് എവിടെയൊക്കെ ഷെയര്‍ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ മകന് ജനം ടിവിയില്‍ ഷെയര്‍ ഉണ്ടെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനകത്ത് ആര്‍ക്കൊക്കെ ഷെയര്‍ ഉണ്ടെന്ന് എനിക്ക് അറിയില്ല. പറയുന്ന കാര്യങ്ങളില്‍ വസ്തുത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button